സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സുപ്രീം കോടതി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താവു എന്ന് കോടതി വ്യക്തമാക്കി.

തെളിവു ശേഖരണത്തിനോ കേസിന്റെ തുടര്‍ നടപടികള്‍ക്കോ വിളിച്ചു വരുത്താം. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യ തവണ കഴിവതും ഓണ്‍ലൈനായി ഹാജരാകാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഉദ്യോഗസ്ഥരുടെ വസ്ത്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതികള്‍ പരാമര്‍ശം നടത്തരുത് എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വ്യക്തമാക്കി.

error: Content is protected !!