പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ (92) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ പൂനെയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാ അത്രെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

1932 സെപ്തംബർ 13ന് ജനിച്ച അത്രെ ശാസ്ത്രീയ സംഗീതജ്ഞ എന്നതിലുപരി, ഗവേഷക, എഴുത്തുകാരി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. ശാസ്ത്ര-നിയമ ബിരുദധാരിയായിരുന്ന പ്രഭാ അത്രെ സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

error: Content is protected !!