ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ബെവ്‌കോയ്ക്ക് റെക്കോഡ്

ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ ആകെ വിറ്റഴിച്ചത് 543 കോടി രൂപയുടെ മദ്യവും. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യവില്‍പ്പന നടന്നതും ഇത്തവണയാണ്.

കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. ഇത്തവണ പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തി ഒന്നാം സ്ഥാനത്തെത്തിയത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റാണ്. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്‍പ്പന നടന്നിരുന്നു.

ഇത്തവണ ക്രിസ്തുമസിന് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് തൃശൂരിലെ ചാലക്കുടി ഔട്ട്‌ലെറ്റിലായിരുന്നു. 63,85,290 രൂപയുടെ മദ്യവില്‍പ്പനയാണ് ചാലക്കുടിയില്‍ നടന്നത്. 62,87,120 രൂപയുടെ മദ്യവില്‍പ്പനയുമായി ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

error: Content is protected !!