ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് പ്രസംഗം തുടങ്ങി

തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു.

‘കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്കാരം. അനുഗ്രഹിക്കാൻ ഇത്രയും വനിതകൾ എത്തിയതിൽ സന്തോഷം’, പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളെയും അനുസ്മരിച്ച മോദി നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളം നിരവധി ധീര വനിതകൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പുത്രിമാർ രാജ്യ പുരോഗതിയിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

പിടി ഉഷയും അഞ്ജു ബോബി ജോർജും അഭിമാനമാണ്. രാജ്യം മോദി ഗ്യാരൻ്റിയെ പറ്റി ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞ മോദി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും വ്യക്തമാക്കി. 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു.

error: Content is protected !!