മൈലപ്രയിലെ വയോധികന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്.

കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജോർജ് ഉണ്ണുണ്ണിയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് വ്യക്തമാക്കിയിരുന്നു.

കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തി. കട പൊലീസ് സീൽ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു.

error: Content is protected !!