വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗസ്റ്റ് ലക്ചര്‍ നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ വുഡ് ആന്റ് പേപ്പര്‍ ടെക്നോളജി വിഭാഗത്തില്‍ ബോട്ടണി ഗസ്റ്റ് ലക്ചര്‍ (പാര്‍ട്ട് ടൈം) നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്‌സി  യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്‌ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദം (സോഷ്യല്‍  സയന്‍സ്/ ലൈഫ് സയന്‍സ്/ ന്യൂട്രീഷ്യന്‍/മെഡിസിന്‍/ ഹെല്‍ത്ത് മാനേജ്‌മെന്റ്/ സോഷ്യല്‍ വര്‍ക്ക്/ റൂറല്‍ മാനേജ്‌മെന്റ് എന്നിവ അഭികാമ്യം). മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി 40 വയസ്സ് വരെ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 20ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷിക്കുക. വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 670002. ഫോണ്‍: 0497 2700708.

നവോദയ വിദ്യാലയം: പ്രവേശന പരീക്ഷ 20ന്

മാഹി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷ ജവഹര്‍ ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനുവരി 20ന് രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ വെബ് പോര്‍ട്ടലില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. മാഹി ജവഹര്‍ നവോദയ വിദ്യാലയത്തിലും അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

പവര്‍കേബിള്‍ ജോയിന്റിങ് കോഴ്സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, കെ ജി സി ഇ, പോളി ഡിപ്ലോമ, ഇലക്ട്രിക്കല്‍ കോണ്‍ട്രാറ്റേഴ്സ്, ഇലക്ട്രിക്കല്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495241299, 9446680061, 8089136113.

മിനിമം വേതന ഉപസമിതി യോഗം മാറ്റി

ആയൂര്‍വേദ, അലോപ്പതി മരുന്ന് നിര്‍മ്മാണ മേഖലയിലെയും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ മേഖലയിലെയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ജനുവരി 16ന് കോഴിക്കോട് കെ എസ് എസ് ഐ എ ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ബി ടെക് (സിവില്‍/ കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍ ബ്രാഞ്ച്) എന്നിവയിലേതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം.  പ്രായപരിധി 2024 ഫെബ്രുവരി ഒന്നിന് 28 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജനുവരി 27നകം kspcbdoknr@gmail.com ലേക്ക് മെയില്‍ അയക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് (രണ്ട് പകര്‍പ്പുകള്‍) സഹിതം ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ ജനുവരി 30ന് രാവിലെ 11 മണിക്ക് ഹാജരാക്കണം.

മിനിമം വേതന കമ്മിറ്റി യോഗം 16ന്

സ്വകാര്യ ആശുപത്രി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള  തെളിവെടുപ്പ് യോഗം ജനുവരി 16ന് കണ്ണൂര്‍ റസ്റ്റ് ഹൗസില്‍ ചേരും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കുടിശ്ശിക നിവാരണ അദാലത്ത്

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്കായി ജനുവരി 15ന് രാവിലെ 10 മണിക്ക് ബോര്‍ഡിന്റെ താവക്കരയിലുള്ള ഓഫീസില്‍ വായ്പാ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു. എല്ലാ ഗുണഭോക്താക്കളും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0497 2707671, 2996671.

ലേലം
കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള കശുമാവുകളില്‍ നിന്നും ജനുവരി മുതല്‍ ജൂണ്‍ 30 വരെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള ലേലം ജനുവരി 16ന് രാവിലെ 11 മണിക്ക് ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. ഫോണ്‍: 0497 2781316.

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നും ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള ലേലം ജനുവരി 16ന് രാവിലെ 11.30ന് ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. ഫോണ്‍: 0497 2781316.

error: Content is protected !!