കലാ കിരീടം കണ്ണൂരിന് :ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.  വാശിയേറിയ പോരാട്ടത്തിൽ 949 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി. പാലക്കാടും (938 പോയിന്റ്) തൃശൂരുമാണ് (925 പോയിന്റ്) മൂന്നും നാലും സ്ഥാനങ്ങളിൽ.23 വർഷത്തിന് ശേഷമാണ് കലാകിരീടം വീണ്ടും കണ്ണൂരിലെത്തുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും. വൈകുന്നേരം 5 മണിയ്ക്കാണ് സാംസ്‌ക്കാരിക സമ്മേളനം.

error: Content is protected !!