കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ചുലക്ഷത്തിന്റെ മെത്താഫിറ്റമിൻ

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ്  ആൻഡ് ആൻറി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ  സി.ഷാബുവും സംഘവും ചേർന്ന് പയ്യാമ്പലത്ത് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലാവുന്നത്. പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വാഹനപരിശോധന നടത്തവെയാണ് 134.178 ഗ്രാം മെത്താഫിറ്റമിനുമായി എടക്കാട് കുറുവ സ്വദേശി സി. എച്ച് മുഹമ്മദ് ഷരീഫ് പിടിയിലാവുന്നത്.മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബുള്ളറ്റും കസ്റ്റഡിയിൽ എടുത്തു.പരിശോധനയിൽ  സ്പെഷ്യൽ സ്‌ക്വാഡ്  പ്രിവൻറ്റീവ്  ഓഫീസർമാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ്  ഓഫീസർ ആയ സുജിത്ത് സി ഇ ഓ വിഷ്ണു, വനിതാ സി ഈ ഓ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. പത്തുവർഷം മുതൽ ഇരുപതു വര്ഷം വരെ തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

error: Content is protected !!