മമ്മൂട്ടിയും പൃഥ്വിരാജും കുട്ടിക്കർഷകർക്ക് സഹായവുമായി എത്തും

ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്. കുട്ടിക്കര്‍ഷകരെ നടന്‍ ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു.

ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ധനസഹായമായി നല്‍കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്‍കി.

error: Content is protected !!