കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം; നാളെ മുതൽ അപേക്ഷ സമർപ്പിക്കാം

സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി. ഡ്രൈവർ കം കണ്ടക്ടർമാരായാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. ആദ്യം ഡ്രൈവർമാരായി ട്രാൻസ്ജെൻഡർമാരെ നിയമിക്കും. പിന്നീട് കെഎസ്ആർടിസി തന്നെ കണ്ടക്ടർമാർക്കുള്ള പരിശീലനം നൽകും. ട്രാൻസ്ജെൻഡറുകളുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യം വെച്ചാണ് കെഎസ്ആർടിസിയിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം നൽകുന്നത്.

error: Content is protected !!