കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ലിസൻ ടു ചീഫ് മെന്റർ; വിദ്യാർത്ഥികളുമായി സംവദിച്ച് അജിത് ബാലകൃഷ്ണൻ

ലിസൻ ടു ചീഫ് മെന്റർ പരിപാടിയുടെ ഭാഗമായി കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ വിദ്യാർത്ഥികളുമായി സംവദിച്ച് റെഡിഫ് മെയിൽ സ്ഥാപകനും സി ഇ ഒ യുമായ അജിത് ബാലകൃഷ്ണൻ. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി ഇന്നൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ ഫൗണ്ടേഷന്റെ (കെ യു ഐ ഐ എഫ്) മുഖ്യഉപദേശകനാണ് ഇദ്ദേഹം. കണ്ണൂർ സർവകലാശാലയിലെത്തിയ അജിത് ബാലകൃഷ്ണൻ സർവകലാശാലയിലെ ഇൻഫോർമേഷൻ ടെക്‌നോളജി ഉൾപ്പെടെയുള്ള പഠനവകുപ്പുകൾ സന്ദർശിച്ച് അക്കാദമിക്, കൺസൾട്ടൻസി, ലാബ് ടു ലാൻഡ്, ഫണ്ട് ചെയ്ത വിവിധ പ്രോജക്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

സർവകലാശാലയിലെ പഠനവകുപ്പുകളിൽ അധ്യാപകരും വിദ്യാർത്ഥികളും നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തുല്യമാണെന്ന് അജിത് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായി കണ്ണൂർ സർവകലാശാലയിൽ സ്ഥാപിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നതിന്  എല്ലാവിധ പിന്തുണയും നൽകുമെന്നും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ മുഖ്യ ഉപദേഷ്ടാവാകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഇൻഫോർമേഷൻ ടെക്‌നോളജി പഠനവകുപ്പ് മേധാവി ഡോ. എൻ എസ് ശ്രീകാന്ത് സംസാരിച്ചു. ക്യാമ്പസ് യൂണിയൻ ചെയർമാൻ എ തേജസ് മൊമെന്റോ നൽകി.

error: Content is protected !!