കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രോപോളജി, എക്കണോമിക്സ്, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഹിസ്റ്ററി, മ്യൂസിക്) എം എസ് സി (മോളിക്യൂലർ ബയോളജി, കമ്പ്യൂട്ടർ സയൻസ്,ഫിസിക്സ് – അഡ്വാൻസ്ഡ് മെറ്റീരിയൽസ്, കെമിസ്ട്രി – മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി,ബയോടെക്നോളജി, മൈക്രോബയോളജി, കംപ്യൂട്ടഷനൽ ബയോളജി,  ജിയോഗ്രഫി, പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എൻവയോൺമെന്റൽ സയൻസ്, വുഡ് സയൻസ് & ടെക്നോളജി) എം സി എ, എം ബി എ, എൽ എൽ എം – മഞ്ചേശ്വരം, എൽ എൽ എം – പാലയാട്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി ബി സി എസ് എസ് – റഗുലർ/ സപ്ലിമെന്ററി  നവംബർ 2023 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്ക് ജനുവരി 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ  ഇൻറലിജൻസ് ആൻറ് മെഷീൻ  ലേർണിംഗ് (ഒക്ടോബർ 2023) ൻറെ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 08, 09 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ സീഡ് മണി റിസർച്ച് ഗ്രാന്റ് പ്രോജക്ടിന്റെ ഭാഗമായി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ലൈഫ് സയൻസ് ബിരുദാനന്തര ബിരുദം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ 08.01.2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. ഫോൺ: 9663749475

error: Content is protected !!