കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് – റെഗുലർ), നവംബർ 2023   പരീക്ഷകൾക്ക് പിഴയില്ലാതെ 15.01.2024 മുതൽ 19.01.2024  വരെയും പിഴയോടുകൂടെ 22.01.2024  വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

 

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും ജോയിൻറ് എം എസ് സി പ്രോഗ്രാമുകളായ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)  & എം എസ് സി കെമിസ്ട്രി  (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)  – ഒന്നാം സെമസ്റ്റർ (സി എസ്സ് എസ്സ് – റെഗുലർ / സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകളുടെ  നോമിനൽ റോൾ (പ്രൊവിഷണൽ), ഹാൾടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

രണ്ടാം  സെമസ്റ്റർ  എം എ പബ്ലിക് പോളിസി & ഡെവലപ്മെന്റ്, സോഷ്യൽ എന്റെർപ്രെന്യൂർഷിപ് & ഡെവലപ്മെന്റ്, ഡീസെൻട്രലൈസേഷൻ  & ലോക്കൽ ഗവെർണസ്, എം എസ് സി  സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ്  (റെഗുലർ -2022 അഡ്മിഷൻ) ഏപ്രിൽ 2023  പരീക്ഷകൾക്ക് 10.01.2024 മുതൽ 11.01.2024 വരെ പിഴയില്ലാതെയും 12.01.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്  (റഗുലർ/സപ്ലിമെൻററി – നവംബർ 2023) ൻറെ പ്രായോഗിക പരീക്ഷകൾ 2024  ജനുവരി 04, 05 തീയതികളിൽ  തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

അഫിലിയേറ്റഡ്  കോളേജുകളിലെയും  ഐ ടി എഡ്യൂക്കേഷൻ  സെന്ററുകളിലെയുo രണ്ടാം സെമസ്റ്റർ എം സി എ  (റെഗുലർ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്) മെയ് 2023  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 11 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

error: Content is protected !!