ബാലാവകാശ വാരാചരണം: മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. വാട്ടര്‍ കളറിംഗ് ജൂനിയര്‍ വിഭാഗത്തില്‍ അനീഷ (കുഞ്ഞാപറമ്പ് ഗവ.യു പി സ്‌കൂള്‍), ആന്‍മരിയ (സെന്റ് ജോണ്‍സ് എച്ച് എസ് എസ് പാലാവയല്‍), ആനന്ദ് നാരായണന്‍ (കൊളാരി എല്‍ പി സ്‌കൂള്‍) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ പി ബി നന്ദന, കാജല്‍ കുമാരി (ഇരുവരും തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍), പി പി ഹരിനന്ദ (പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാമത്സരത്തില്‍ ജാസിഫ ജമാല്‍(നടുവില്‍ എച്ച് എസ് എസ്), കെ അഭിനന്ദ് ( മമ്പറം എച്ച് എസ് എസ്), ചിന്മയി കൃഷ്ണ(ആലക്കോട് എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!