വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. 2023- 24 വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ട് വികസന സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്കുകള്‍ തിരിച്ച് ചര്‍ച്ച നടന്നു. ചര്‍ച്ചയുടെ ഭാഗമായി വന്ന നിര്‍ദേശങ്ങള്‍ ബ്ലോക്കുകള്‍ ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!