തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള കോളനി അസോസിയേഷൻ സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും വീടാണ് സംഘം ആക്രമിച്ചത്.

ഇന്നലെ രാത്രി 12:30 യോടെയാണ്  ലഹരി മാഫിയ സംഘം അഴിഞ്ഞാടിയത്. കോളനിയിലെ ലഹരി ഉപയോഗവും കച്ചവടവും മനു ചോദ്യം ചെയ്തിരുന്നു. മനുവിന്റെ നേർക്ക് നായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുലാലുമയി ചില തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിൻ്റെ കൂടി വൈരാഗ്യം സംഘത്തിന് ഉണ്ടായിരുന്നു എന്ന് വീട്ടുടമ മനു വേണുഗോപാൽ പറഞ്ഞു. പത്തിലധികം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ തല്ലി തകർത്തു. മനുവിൻ്റെ രണ്ട് ബന്ധുക്കളുടെയും വീടുകളും സംഘം ആക്രമിച്ചു. ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണെന്ന് അസോസിയേഷൻ പ്രസിഡൻ്റ് മോളി. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേർ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.

error: Content is protected !!