ധനുവച്ചപുരത്ത് ട്രെയിനിൽ നിന്നും ഇറങ്ങവേ കാൽ വഴുതി വീണ് വീട്ടമ്മ മരിച്ചു

ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാൽ വഴുതി ട്രെയിനിടിയിൽപ്പെട്ട് മരിച്ചത്.

തിരുവനന്തപുരത്തു നിന്നും വന്ന്  ധനുവച്ചപുരത്ത് ട്രെയിൻ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം, നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വീട്ടമ്മ കാൽ വഴുതിവീണത്.

error: Content is protected !!