തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു : രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്

തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു.രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്.തലശ്ശേരി അംബാസിഡർ ലോഡ്ജിന് സമീപം വച്ച് നിരവധി കഞ്ചാവ് കേസിലെ വാറണ്ട് പ്രതി തില്ലങ്കേരി യാലെ മുഹമ്മദ് അസ്ലമിനെ (52) നെ 20 ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്സൈസ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാറും സംഘവും പിടികൂടിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിക്കുകയായിരുന്നു .

കഞ്ചാവ് കേസ് പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കുന്നതിന് തലശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ അസ്ലമിൻ്റെ സഹോദര പുത്രൻ തിരുവങ്ങാട് സ്വദേശി യൂസഫ് മകൻ കെ പി യൂനുസ് , മാനന്തവാടി സ്വദേശി ചിറമ്മൂല കോളനിയിലെ പാച്ചു എന്ന ഫൈസൽ എന്നിവരാണ് ഉദ്യേഗസ്ഥരെ സർജിക്കൽ ബ്ലേഡ് കൊണ്ട്  അക്രമിച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചത്.

ലഹരി മാഫിയയുടെ അക്രമണത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ ,സീനിയർ എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവർക്ക് പരിക്കേറ്റു.എക്സൈസ് ഇൻസ്പെക്ടർ ടി സന്തോഷ് ,പ്രിവൻ്റീവ് ഓഫിസർ മാരായ ലിമേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം.കെ ,പ്രദീഷ് ടി കെ എന്നിവരടങ്ങിയ സംഘത്തിന് നേരെയാണ് അക്രമണം ഉണ്ടായത് .

error: Content is protected !!