പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ അനുകൂലിച്ച് ഇ.പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ തെറ്റില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇതേസംഭവത്തില്‍ പി ജയരാജനെ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവർണർക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കർഷക വിരുദ്ധ സമീപനം ഗവർണർ സ്വീകരിച്ചതുകൊണ്ടാണ് അവർ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐഎം അവർക്കൊപ്പമാണെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്നാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങള്‍.

error: Content is protected !!