പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിയ ശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് ആണ് മരിച്ചത്. അഞ്ജുന ബീച്ച് പരിസരത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം.

മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളും സുഹൃത്തുക്കളുമായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പമാണ് പുതുവത്സരാഘോഷത്തിനായി സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്.

ഡിസംബർ 31-ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായി എന്നാണ്‌ കൂട്ടുകാരുടെ മൊഴി. ഗോവ പൊലീസ് അന്വേഷണം നടത്തവെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

error: Content is protected !!