ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; 21കാരി ജീവനൊടുക്കി

പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വര്‍ഷിനി ആത്മഹത്യ ചെയ്തത്. വര്‍ഷിനി ജയനഗര്‍ കോളേജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയാണ്.

പുതുവത്സരത്തിന് മാളില്‍ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വര്‍ഷിനിയെ മാതാപിതാക്കള്‍ തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് കേസെടുത്തു.

error: Content is protected !!