ബിരിയാണി വെന്തില്ല; ഹോട്ടലിൽ കൂട്ടയടി

ന്യൂ ഇയര്‍ ദിനത്തിൽ രാത്രി ഹൈദരാബാദില്‍ ബിരിയാണിയെ ചൊല്ലി കൂട്ടയടി. ഹോട്ടലില്‍ അത്താഴം കഴിക്കാനെത്തിയ എത്തിയ ആറംഗ കുടുംബവും ജീവനക്കാരും തമ്മിലാണ് അടിയുണ്ടായത്. ഹോട്ടലിലെത്തി ചപ്പാത്തിയും കറിയും ഓര്‍ഡര്‍ ചെയ്ത് കഴിച്ച ശേഷം ബിരിയാണി ആവശ്യപ്പെട്ട കുടുംബം അരി വെന്തില്ലെന്ന് പാരാതി പറയുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബിരിയാണി മാറ്റി നൽകിയിരുന്നു.

എന്നാൽ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കുമ്പോൾ ബിരിയാണിയുടെ പണം നല്‍കാന്‍ കുടുംബം തയാറായില്ല. ഇതേത്തുടർന്ന് ജീവനക്കാരനുമായി കുടുംബം തര്‍ക്കം ആരംഭിച്ചു. തര്‍ക്കത്തിനിടയില്‍ ജീവനക്കാരനെ കുടുംബത്തിലൊരാള്‍ തല്ലിയെന്ന് ആരോപിച്ച് ഇരുകൂട്ടരും അക്രമം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്.

ചൂലും ബാത്റൂം ക്ലീന്‍ ചെയ്യുന്ന നീളന്‍ ബ്രഷും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് ഹോട്ടൽ ജീവനക്കാർ കുടുംബത്തെ കൂട്ടത്തോടെ ആക്രമിച്ചത്. അടി കൂടുതൽ ശക്തമായതോടെ ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളും കൂടി പ്രശ്നത്തിൽ ഇടപെടുകയും ഇതൊരു കൂട്ടത്തല്ലായി മാറുകയും ചെയ്തു. അതേസമയം, സംഭവത്തെ തുടർന്ന് പൊലീസെത്തി ഹോട്ടല്‍ അടപ്പിച്ചു. സംഭവത്തില്‍ 10 ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

error: Content is protected !!