തൃശ്ശൂരിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!