അരവണ വിതരണം പരിമിതപ്പെടുത്തി; ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രം

കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തി വച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ. തീർത്ഥാടകർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോേർഡ് അറിയിച്ചു.

ടിന്നുകളുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണം. കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, നിലവിൽ എത്തുന്നത് പകുതിയോളം മാത്രമാണ്. നിലവിൽ ഒരാൾക്ക് നൽകുന്നത് 5 അരവണകൾ മാത്രമാണ്.

error: Content is protected !!