സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ എ കെ ബാലൻ

സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ എ കെ ബാലൻ. അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കാത്ത കാര്യം പ്രധനമന്ത്രി എങ്ങനെ അറിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മോദി ഒളിച്ചുവെച്ചതെന്തിന്. പ്രധാനമന്ത്രിയുടെ ആരോപണം അതീവ ഗുതുതരം. വിഷയത്തിൽ മൂന്ന് ഏജൻസികൾ കുറ്റപത്രം നൽകിയെന്നും അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും എ കെ ബാലൻ പറഞ്ഞു.ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇതിൻ്റെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം.

കുറ്റപത്രത്തിൽ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിച്ചവെന്നും എ കെ ബാലൻ ആരോപിച്ചു. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ കെ ബാലൻ വ്യക്തമാക്കി.

error: Content is protected !!