അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്കൂളിൽ പ്രവേശിച്ച് വെടിയുതിർത്ത്. വ്യാഴാഴ്ച രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപാണ് വെടിവെപ്പ് നടന്നത്.

അവധിക്ക് ശേഷം പുതിയ സെമസ്റ്റർ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ്
ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് അധികൃതർ സ്‌കൂളിന് അവധി നൽകി. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു.

വെടിവെപ്പിൽ 5 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട് ഉണ്ടെങ്കിലും വിശദാംശ്നങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

error: Content is protected !!