ക്രിക്കറ്റ് കളി കഴിഞ്ഞയുടൻ വെള്ളം കുടിച്ച പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനെ കുഴഞ്ഞുവീണ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാകാം മരണകാരണം എന്ന് ഡോക്ടർമാർ സംശയിക്കുന്നു.

ശനിയാഴ്ച ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലാണ് സംഭവം ഉണ്ടായത്. പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്‌നിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു പ്രിൻസ്. ക്രിക്കറ്റ് കളി കഴിഞ്ഞ് ദാഹത്താല്‍ തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്.

പ്രിൻസ് കുഴഞ്ഞുവീണ ഉടൻ തന്നെ കൂട്ടുക്കാർ വീട്ടുകാരെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ ഉടന്‍ തന്നെ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാകാം പ്രിൻസിന്റെ മരണ കാരണമെന്നാണ് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്.

error: Content is protected !!