കോൺഗ്രസ്‌ നേതാവ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

തെലങ്കാന കോൺഗ്രസിന്റെ നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകുകയും, കെസിആറിനെ നേരിട്ട് എതിർത്ത് തോൽപ്പിക്കുകയും ചെയ്ത റെഡ്ഡി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും സംസ്ഥാനത്ത് റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുല ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

error: Content is protected !!