‘സമരാഗ്നി’ കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ജനുവരി 21ന് തുടങ്ങും

കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.അതേസമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കോണ്‍ഗ്രസിന്‍റെ കേരളയാത്ര തുടങ്ങുന്നതിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിദഗ്ധ ചികിത്സ തേടുന്നത്.

 

നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്‍റെ നിലപാട്.

error: Content is protected !!