വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാതല ജനകീയ കമ്മിറ്റി യോഗം 19ന്

വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിനും ലഹരി വരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം ഡിസംബർ  19ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാട്ടര്‍ പ്യൂരിഫെയര്‍ ഉദ്ഘാടനം 16ന്

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. 12 ഇടങ്ങളിലായി വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിക്കുന്നതിന് എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.

ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ   എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെമ്പിലോട്, മുണ്ടേരി, കടമ്പൂര്‍, കൊളച്ചേരി, പെരളശ്ശേരി,  തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ  മുഴപ്പിലങ്ങാട്, എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് ഡിസംബര്‍ 29ന് ചാല ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും . മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്ത ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ www.swavlambancard.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് ഹാജരാക്കണം. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയേ ക്യാമ്പില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ.
ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ ഐക്യു പരിശോധിച്ച ആറു മാസത്തിനകം ഉള്ള റിപ്പോര്‍ട്ട്, കേള്‍വി വൈകല്യങ്ങള്‍ ഉള്ളവര്‍ ആറു മാസത്തിനകം ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും എടുത്ത ഓഡിയോഗ്രാം റിപ്പോര്‍ട്ട്, മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സാ രേഖകള്‍, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ട് എന്നിവ ഹാജരാക്കണം. താല്‍കാലിക സര്‍ട്ടിഫിക്കറ്റ്  പുതുക്കാനുള്ള സൗകര്യവും ക്യാമ്പില്‍ ഉണ്ടായിരിക്കും. അവര്‍ പുതിയതായി സര്‍ട്ടിഫിക്കറ്റ് എടുക്കുമ്പോള്‍ ചെയ്യേണ്ടുന്ന എല്ലാ ടെസ്റ്റുകളും എടുത്തിരിക്കണം. കൂടാതെ ഭിന്നശേഷിയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സ രേഖകളും ഹാജരാക്കണം. ഫോണ്‍: 9072302566

കോഷന്‍ ഡെപ്പോസിറ്റ്; അപേക്ഷ സമര്‍പ്പിക്കണം

കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ 2019 ലോ അതിനു മുൻപോ  ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍  പ്രവേശന സമയത്ത് അടച്ച കരുതല്‍ നിക്ഷേപം ലഭിക്കുന്നതിനായി ജനുവരി ആറിനകം കോളേജില്‍ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പോടുകൂടി അപേക്ഷ  സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അല്ലാത്തപക്ഷം യാതൊരു അറിയിപ്പും കൂടാതെ തുക ഗവണ്‍മെന്റിലേക്ക് കൈമാറുന്നതാണെന്നും അറിയിച്ചു.

സൗജന്യ പി എസ് സി പരിശീലനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളില്‍ 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം നടത്തുന്നു.  ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം.  താല്‍പര്യമുള്ള ഉദ്യേഗാര്‍ഥികള്‍ ഡിസംബര്‍ 20നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ്  ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2474700.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ ബേക്കറി ആൻഡ്  കണ്‍ഫെക്ഷനറിയില്‍ അഞ്ച് ദിവസത്തെ കോഴ്‌സ് തുടങ്ങുന്നു.  ഫോണ്‍: 0497 2706904, 2933904, 9895880075.

സൗജന്യ പരിശീലനം

കെല്‍ട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററുകളില്‍ തുടങ്ങുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗം യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്‌നിഷ്യന്‍ (എസ് എസ് എല്‍ സി – നാല് മാസം), അഡ്വാസ് ഡിപ്ലോമ ഇന്‍ ഐ ടി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബി പി ഒ, കെല്‍ട്രോണ്‍  സര്‍ട്ടിഫൈഡ് നെറ്റ്‌വര്‍ക്കിങ് പ്രൊഫഷണല്‍,  അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിങ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം(പ്ലസ്ടു/ വി എച്ച് എസ് സി – ആറ് മാസം), സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ്  (എസ് എസ് എല്‍ സി – മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.  ഫോണ്‍: 0460 2205474, 9188665545.

ആര്‍ ടി എ യോഗം

ആര്‍ ടി എ യോഗം ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  യോഗത്തില്‍ പങ്കെടുക്കേണ്ടവരോ അവരുടെ പ്രതിനിധികളോ യോഗത്തില്‍ ഹാജരാകണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍  2023 ഒക്‌ടോബര്‍ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന്  2024 ജനുവരി 31 വരെ സമയം അനുവദിച്ച് ഉത്തരവായി. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2023 വരെ രേഖപ്പെടുത്തിയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാം.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതമുള്ള  വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളില്‍ ചേര്‍ക്കാത്തവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനാകാതെ നിയമനാധികാരിയില്‍ നിന്നും ജോലിയില്‍ പ്രവേശിച്ചിട്ടില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍,  ജോലി ലഭിച്ചിട്ടും  ആരോഗ്യപരമായ കാരണങ്ങളാലും  ഉപരിപഠനാര്‍ഥവും തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കാനാകാത്തവര്‍ തുടങ്ങിയവർക്ക് ആയതിന്റെ സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കിയാല്‍ സീനിയോറിറ്റി പുനസ്ഥാപിച്ചു ലഭിക്കും.  രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. www.eemploytment.kerala.gov.in വഴി ഓണ്‍ലൈനായും ചെയ്യാം.  ഫോണ്‍: 0490 2327923.

നിയുക്തി മെഗാ തൊഴില്‍മേള

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066

ടൈം യൂസ് സർവ്വേ ജനുവരി ഒന്നു മുതൽ.

നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ്  അഥവാ  എൻ. എസ്. എസ്. ഒ. നടത്തുന്ന ടൈം യൂസ് സർവേ 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കും. 2019 ൽ  നടന്ന സർവേയുടെ തുടർച്ചയായാണ് രണ്ടാം ടൈം യൂസ് സർവേ നടത്തുന്നത്. സർവ്വേയ്ക്ക് തലേദിവസം പുലർച്ചെ നാലുമണി മുതൽ സർവ്വേദിവസം പുലർച്ചെ നാലുമണിവരെയുള്ള  സമയം അരമണിക്കൂർ ടൈം സ്ലോട്ടുകളായി തിരിച്ച് ഓരോ സ്ലോട്ടിലെയും സമയവിനിയോഗം രേഖപ്പെടുത്തും.  കുടുംബത്തിലെ ആറ് വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിയുടെയും വിവരം ഇത്തരത്തിൽ ശേഖരിക്കുമെന്ന് ഡയറക്ടർ ആൻഡ് റീജ്യണൽ ഹെഡ്.
എഫ് മുഹമ്മദ് യാസിർ അറിയിച്ചു.

കരട് നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കെ പി ആര്‍ ആക്ട് 1994 സെക്ഷന്‍ 220 (ബി) പ്രകാരമുള്ള റോഡുകള്‍ സംബന്ധിച്ച് കരട് നോട്ടിഫിക്കേഷന്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.  പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

എസ് എസ് എല്‍ സി/ പ്ലസ്ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണ്‍ ആരംഭിക്കുന്ന  വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴസ് കാലാവധി.  ഫോണ്‍: 8136802304, 0484 2632321.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പഴശ്ശി അംശം ദേശത്ത് റി.സ.52/110 ല്‍ പെട്ട 0.0094 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 20ന് രാവിലെ 10.30ന് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും പഴശ്ശി വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കോളാരി അംശം കല്ലൂര്‍ ദേശത്ത് റി.സ.7/120 ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 20ന് രാവിലെ 11.30ന് കോളാരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കോളാരി വില്ലേജ് ഓഫീസിലും ലഭിക്കും.

ദര്‍ഘാസ്

കണ്ണൂര്‍ ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക്  ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ഡിസംബര്‍ 27ന് വൈകിട്ട് അഞ്ച് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം – ചെറുവാഞ്ചേരി ഡെകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) വാടകക്ക് ലഭിക്കുന്നതിന് കരാറുകാര്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ഡിസംബര്‍ 29ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പി ഓഫീസില്‍ ലഭിക്കും.

error: Content is protected !!