വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്.
വിഷയം, യോഗ്യത, ഇന്റര്‍വ്യൂ തീയതി സമയം എന്ന ക്രമത്തില്‍. ഇന്‍ട്രൊഡക്ഷന്‍ ടു ഐ ടി സിസ്റ്റം – ബി ടെക്ക് ഇന്‍ ഐ ടി/ കമ്പ്യൂട്ടര്‍ സയന്‍സ് – ഡിസംബര്‍ അഞ്ച് രാവിലെ 11 മണി. ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – ബി ടെക്ക് ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – രാവിലെ 11 മണി. എഞ്ചിനീയറിങ് മെക്കാനിക്സ് – ബി ടെക്ക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് – വൈകിട്ട് മൂന്ന് മണി. അപ്ലൈഡ് ഫിസിക്സ് – ബന്ധപ്പെട്ട വിഷയത്തിലുള്ള പി ജി ഡിഗ്രിയും ബി എഡും പ്രവൃത്തി പരിചയവും – വൈകിട്ട് മൂന്ന് മണി.
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.iihtkannur.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2835390.

തീയതി നീട്ടി

2011 തീരദേശ പരിപാലനവിജ്ഞാപന പ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം തുടങ്ങിയതുമായ വാസഗൃഹങ്ങളുടെ സി ആര്‍ ഇസെഡ് ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേരള തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു. അപേക്ഷ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റിക്ക് നല്‍കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കോങ്ങാറ്റ ചക്രപാണി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 26ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

സൗജന്യ പരിശീലനം

കെല്‍ട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന്  പട്ടികജാതി വിഭാഗം യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ് വെയർ  സര്‍വീസ് ടെക്നീഷ്യന്‍ (എസ് എസ് എല്‍ സി – നാല് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഐ ടി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബി പി ഒ, കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വർക്കിങ്  പ്രൊഫഷണല്‍ (അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിങ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം (പ്ലസ്ടു/ വി എച്ച് എസ് സി – ആറ് മാസം), സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് (എസ് എസ് എല്‍ സി – മൂന്ന് മാസം) എന്നിവയാണ് കോഴ്സുകള്‍.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 9188665545.

യോഗം 7 ന്

ജില്ലയിലെ സംഘടിത/ അസംഘടിത മേഖലയിലെ പരിചയ സമ്പന്നരായ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ലേബര്‍ ബാങ്ക് പദ്ധതിയില്‍ വികസിപ്പിച്ച സോഫ്റ്റ് വെയർ  പരിചയപ്പെടുത്തുന്നതിനും അനുബന്ധ ചര്‍ച്ചകള്‍ക്കുമായി ജില്ലയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് ചേരും. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും. യോഗത്തില്‍ മുഴുവന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.

അക്കൗണ്ടന്റ് നിയമനം

സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസിലെ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി കോം, ടാലി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ssakannur@gmail.com ലേക്ക് മെയില്‍ ചെയ്യണം. ഫോണ്‍: 0497 2707993.

ഓംബുഡ്സ്മാന്‍ സിറ്റിങ് 6 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ഡിസംബര്‍ ആറിന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍ ഇരിക്കൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും. പരാതികള്‍ നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം. കൂടാതെ ഇ മെയിലായും ombudsmanmgnregskannur@gmail.com ഫോണ്‍ വഴിയും തപാല്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 9447287542.

error: Content is protected !!