ന്യൂന മർദ്ദം; കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല

ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂന മർദ്ദത്തിന്റെ സഞ്ചാര പാതയിൽ കൃത്യത വന്നിട്ടില്ല. ചില ഏജൻസികൾ ന്യൂന മർദ്ദം ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി സൂചന നൽകുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ന്യൂന മർദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ സാധ്യത. വരും ദിവസങ്ങളിൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

error: Content is protected !!