വായനാ മത്സരം നടത്തി

ജില്ലാ തല വായനാമത്സരത്തിന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ നിർവഹിക്കുന്നു

ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമായി നടത്തിയ ജില്ലാ തല വായനാമത്സരത്തിന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍)ല്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിജയന്‍, വൈ വി സുകുമാരന്‍, എം കെ രമേഷ്‌കുമാര്‍, ഡോ. സുധ അഴീക്കോടന്‍, പി ജനാര്‍ദ്ദനന്‍, വി എം വിമലടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!