ടി.സൗമ്യയ്ക്കും അനുമോൾ ജോയ്ക്കും ഹെർമൻ ഗുണ്ടർട്ട് സ്മാരക അവാർഡ്

തലശ്ശേരി പ്രസ്‌ഫോറം മേരിമാതചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഡോ.ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി കണ്ണൂർ ബ്യൂറോ റിപോർട്ടർ ടി.സൗമ്യ, ദീപിക കണ്ണൂർ ബ്യുറോ റിപോർട്ടർ അനുമോൾ ജോയ് എന്നിവർ അർഹരായി. 7001 രൂപയും ശില്പവും പ്രശസ്തിപത്രവുമുൾപ്പെടുന്നതാണ് അവാർഡ്.15-ന് 11-ന് തലശ്ശേരി പ്രസ് ഫോറത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി ആർ.രാജശ്രീ അവാർഡ് സമ്മാനിക്കും.

ജില്ലയിലെ ശുദ്ധജല മത്സ്യകർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് 2022 ഡിസംബർ 22 മുതൽ 26 വരെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വെള്ളത്തിലായ മത്സ്യകൃഷി പരമ്പരയാണ് സൗമ്യയെ അവർഡിനർഹയാക്കിയത്. പ്രസാദിന്റെ കാൽവെപ്പ് ഫീച്ചറാണ് അനുമോൾ ജോയിയെ അവാർഡിനർഹയാക്കിയത്. മേരിമാതാ ചിരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജി.എസ്.ഫ്രാൻസിസ്, പ്രസ്‌ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട്, നവാസ് മേത്തർ, പി.ദിനേശൻ, കെ.പി.ഷീജിത്ത്, എൻ, സിറാജുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!