ഫാ.ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹസംഗമം വേദിയില്‍വെച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഷൈജുകുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണ് ഇന്ത്യ ഏറെ വികസിച്ചതെന്നും ആ വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ അംഗമായതെന്നും ഫാ. ഷൈജു കുര്യൻ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസ്, കത്തോലിക്ക സഭയുടെ മാര്‍ക്ലിമീസ് ബാവ തുടങ്ങിയ പുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!