മുംബൈയിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി; ജാഗ്രത നിർദേശം

മുംബൈയിൽ നഗരത്തിൽ ബോംബ് ഭീഷണി. പുതുവത്സര ദിനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. പൊലീസ് കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ വഴി ഭീഷണി സന്ദേശം എത്തിയത്.

ഭീഷണിക്ക് പിന്നാലെ നഗരത്തിലെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. നഗരത്തിൽ വാഹനപരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.ഭീഷണി സന്ദേശത്തിന് പിന്നാലെ ഡൽഹിയിലും ജാഗ്രത ശക്തമാക്കി. ഫോൺ കോളിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിർദേശവുമായി പൊലീസും എക്സൈസും രംഗത്തുവന്നു. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം.

error: Content is protected !!