ശബരിമല അപ്പാച്ചിമേട്ടിൽ 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടി കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പമ്പാ ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

error: Content is protected !!