പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

ജില്ലയിലെ നോൺ ടെക്‌നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബി എ എം എസ്, എം ബി ബി എസ്, ബി എ എൽ എൽ ബി, ബി ഡി എസ് എന്നീ കോഴ്സുകൾ ചെയ്യുന്ന 17 കുട്ടികളെയാണ് വിവിധ കോളേജുകളിൽ നിന്നായി തെരഞ്ഞെടുത്തത്.
സർക്കാർ നിഷ്‌കർഷിച്ച33 കോഴ്സുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മുഖേന സൗജന്യ ലാപ്‌ടോപ്പ് വിതരണം ചയ്യുന്ന പദ്ധതിയുടെ ഭാഗമായാണിത്. ടെക്‌നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം നേരത്തെ പൂർത്തിയാക്കി. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ ജി പ്രമോദ് അധ്യക്ഷത വഹിച്ചു. അസി പ്രോജക്ട് ഓഫീസർ കെ ബിന്ദു, ശ്രുതി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
error: Content is protected !!