ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരനിലയില്‍

ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയാണ് കണക്ക് പുറത്ത് വിട്ടത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് തലസ്ഥാന നഗരിയുടെ സ്ഥിതി വഷളാക്കിയത്.

ഞായറാഴ്ച ലഭിച്ച കാറ്റും മഴയും ദില്ലിയിലെ വായുനിലവാരം നേരിയ തോതില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ പലയിടങ്ങളിലും ഇടതൂര്‍ന്ന പുകമഞ്ഞ് ഉണ്ടായിരുന്നു. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും 500-ന് മുകളിലാണ് വായുഗുണനിലവാര സൂചിക.

‘ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റ’ത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് പോലും 23% മലിനീകരണത്തിന് കാരണമായി. ഇതുമൂലമുണ്ടായ പുക ഒരു പ്രധാനഘടകമായി. വ്യാഴാഴ്ച, വൈക്കോല്‍ കത്തിച്ചതിന്റെ ഭാഗമായി വായു മലിനീകരണം 33% ആയി ഉയര്‍ന്നപ്പോള്‍ വെള്ളിയാഴ്ച അത് 10% ആയി കുറഞ്ഞു.

You may have missed

error: Content is protected !!