വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റസിന്‍ ആര്‍ട്ട് സൗജന്യ പരിശീലനം

തളിപ്പറമ്പ് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ റസിന്‍ ആര്‍ട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ അവസാന വാരം തുടങ്ങുന്ന ആറ് ദിവസത്തെ പരിശീലനത്തില്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ബി പി എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍,  കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗങ്ങള്‍, ഏതെങ്കിലും സ്വാശ്രയ സംഘത്തില്‍ (എസ് എച്ച് ജി) അംഗം, എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 30 ജോലി എടുത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15നകം അപേക്ഷിക്കുക. ഫോണ്‍: 0460 2226573.

പാചകക്കാരനെ ആവശ്യമുണ്ട്

മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന  അഭിമുഖത്തില്‍ രേഖകള്‍ സഹിതം ഹാജരാകുക. ഫോണ്‍: 8075981978, 94001525. വെബ് സൈറ്റ്: www.mcc.kerala.gov.in.

വ്യക്തിഗത വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഗവ. ഉദ്യോഗസ്ഥര്‍ക്ക്  നടപ്പാക്കുന്ന വ്യക്തിഗത വായ്പാ  പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ റിട്ടയര്‍മെന്റിന് കുറഞ്ഞത് ആറ് വര്‍ഷം സര്‍വീസ് ബാക്കിയുണ്ടാകണം. പലിശ  നിരക്ക് 10 ശതമാനം. വായ്പ തുക 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഫോണ്‍: 0497 2705036, 9400068513.

ഗേറ്റ്മാന്‍ ഒഴിവ്; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം

സതേണ്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിങ് ഗേറ്റില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്തഭടന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബര്‍ 20ന് 50 വയസ് തികയാത്തവരും എസ് എസ് എല്‍ സി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും വേണം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത പ്രഫോര്‍മയില്‍ ഫോട്ടോ പതിച്ച് ഡിസ്ചാര്‍ജ്ജ് ബുക്ക്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 13നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന : അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വിവിധ ഘടക പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/ മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, മത്സ്യബൂത്ത് നിര്‍മാണം, ഓരുജല കുള നിര്‍മാണം, ശുദ്ധജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജല  മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ് എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, മാടായി, അഴീക്കോട് മത്സ്യഭവനുകളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 28ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732342.

ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഹിന്ദിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്.  ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/ പി എച്ച് ഡി ആണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ്  വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467 2245833, 9847434858, 9188900213.

തൊഴിലധിഷ്ഠിത കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍  വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 0460 2205474, 9995721705.

അപേക്ഷ ക്ഷണിച്ചു

യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളുടെ  തടി കൊണ്ടുള്ള പുറം ചട്ട (ഹൾ ) ഉരുക്കിലേക്ക്  (സ്റ്റീൽ ) മാറ്റുന്ന പദ്ധതി, യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്ന പദ്ധതി എന്നിവക്ക് ഫിഷറീസ് വകുപ്പ്  അപേക്ഷ ക്ഷണിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധന യാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ്, ബയോമെട്രിക് ഐ ഡി കാര്‍ഡ്, ക്യു ആര്‍ കോഡുള്ള ആധാര്‍ കാര്‍ഡ് എന്നിവ വേണം. അപേക്ഷ ഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ലഭിക്കും. ഒക്ടോബര്‍ 27 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2731081.

സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പ്;
ഉദ്ഘാടനം 12ന്

ലോക കാഴ്ചദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ദൃഷ്ടി പദ്ധതി സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ക്യാമ്പിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 12ന് ആശൂപത്രിയില്‍ സൂപ്രണ്ട് നിര്‍വഹിക്കും.  ഒക്‌ടോബര്‍ 16 മുതല്‍ 20 വരെ സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും ആശുപത്രിയില്‍ നടക്കും.  ഫോണ്‍: 8891165036, 0497 2706666.

ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (യോഗ്യത: എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്(പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592458

താല്‍ക്കാലിക നിയമനം

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി വൈ, ഇ ടി ബി പി വൈ എന്നീ വിഭാഗങ്ങള്‍ക്കായി   സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുകളുണ്ട്   .
യോഗ്യത: എസ് എസ് എല്‍ സിയും  ബോട്ട് മാസ്റ്റേര്‍സ് ലൈസന്‍സും) അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റേര്‍സ് ലൈസന്‍സ്.  പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (അംഗീകൃത വയസ്സിളവ് ബാധകം ).നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്‌ടോബര്‍ 21നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഇ ലേലം

കണ്ണൂര്‍ റൂറല്‍ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 42 വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു.  എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേനയാണ് ലേലം.

ലേലം

തളിപ്പറമ്പ് വികസന പരിശീലന കേന്ദ്രത്തിലെ വിളവെടുത്ത 3820 തേങ്ങകള്‍ ഒക്ടോബര്‍ 26ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0460 2203216.

error: Content is protected !!