നവകേരള സദസ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സംഘാടക സമിതി രൂപീകരിച്ചു

മട്ടന്നൂർ മണ്ഡലം നവകേരള സദസ്സ് നവംബർ 22ന് സംഘാടക സമിതി രൂപീകരിച്ചു 
 
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ മട്ടന്നൂർ മണ്ഡല പരിപാടി നവംബർ 22 ന് വൈകിട്ട് മൂന്ന് മണിക്ക് മട്ടന്നൂരിൽ നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടന സമിതി രൂപീകരണ യോഗം മട്ടന്നൂർ മധുസൂദനൻ തങ്ങൾ  സ്മാരക ഗവ. യു പി സ്കൂളിൽ നടന്നു.
കെ കെ ശൈലജ ടീച്ചർ എം എൽ എ ചെയർമാനായും ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത് ജനറൽ കൺവീനറുമായുള്ള 1001 പേരടങ്ങുന്ന സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, എ കെ ജി സഹകരണ ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, പത്മശ്രീ ശങ്കരൻകുട്ടി മാരാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ബാലൻ, കെ ടി ജോസ്, കെ പി രമേശൻ, ഡി മുനീർ എന്നിവരാണ് വൈസ് ചെയർമാൻമാർ. ജോയിന്റ് കൺവീനർമാരായി മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ബി ചെയർമാൻ എൻ വി ചന്ദ്രബാബു, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശിധരൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം രതീഷ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം വി സരള, കെ എം വിജയൻ മാസ്റ്റർ, കെ പി അനിൽകുമാർ, മഹേഷ്‌ കക്കത്ത്, എ കെ ദിലീപ്കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. മുഖ്യ സംഘാടക സമിതിക്ക് പുറമെ 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.
സംഘാടക സമിതി യോഗം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ബി ചെയർമാൻ എൻ വി ചന്ദ്രബാബു സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, മറ്റ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി ജനപ്രതിനിധികൾ, സഹകരണ സംഘ പ്രതിനിധികൾ എന്നിവരുടെ യോഗവും ചേർന്നു.
മട്ടന്നൂർ നഗരസഭാതല സംഘാടക സമിതിയും രൂപീകരിച്ചു. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ചെയർമാനും സെക്രട്ടറി എസ് വിനോദ്കുമാർ സെക്രട്ടറിയുമായ 91 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുൾപ്പെടുന്ന സമിതിയാണ് രൂപീകരിച്ചത്. മണ്ഡലത്തിലെ മറ്റ് തദ്ദേശസ്ഥാപനതല സംഘാടക സമിതി രൂപീകരണം ഒക്ടോബർ 16, 17, 18 തീയതികളിൽ നടക്കും. 16ന് വൈകിട്ട് മൂന്ന് മണി- പടിയൂർ-കല്ല്യാട്, നാലുമണി കൂടാളി, അഞ്ച് മണി കീഴല്ലൂർ, ആറു മണി മാങ്ങാട്ടിടം,  17ന് മൂന്ന് മണി തില്ലങ്കേരി, നാലുമണി മാലൂർ, അഞ്ച് മണി ചിറ്റാരിപ്പറമ്പ്, 18ന് മൂന്ന് മണി കോളയാട് എന്നിങ്ങനെയാണ് സമയക്രമം.
 
അഴീക്കോട് മണ്ഡലത്തില്‍ നവകേരള സദസ് 21ന്
 
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അഴീക്കോട് മണ്ഡലതല നവകേരള സദസ് നവംബര്‍ 21ന് രാവിലെ 10 മണിക്ക് വളപട്ടണം മന്ന ഗ്രൗണ്ടില്‍ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു. മന്ന റിഫ്ത ഹാളില്‍ നടന്ന യോഗം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ടി പത്മനാഭന്‍, ചിറക്കല്‍ കോവിലകം രാമവര്‍മ്മ രാജ, സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്, കൃഷ്ണമണി മാരാര്‍ എന്നിവര്‍ രക്ഷാധികാരികളായും കെവി സുമേഷ് എം എല്‍ എ ചെയര്‍മാനായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ കണ്‍വീനറുമായുള്ള 501 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. എം പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. ടി സരള, കെ സി ജിഷ ടീച്ചര്‍, പി ശ്രുതി, കെ രമേശന്‍, കെ അജീഷ്, എ വി സുശീല, പി പി ഷമീമ, അബ്ദുള്‍ നിസാര്‍ വായ്പ്പറമ്പ്, എന്‍ സുകന്യ, ഹരികൃഷ്ണന്‍ മാസ്റ്റര്‍, ജയപാലന്‍ മാസ്റ്റര്‍, അരക്കന്‍ ബാലന്‍, ഡോ. ബാലകൃഷ്ണ പൊതുവാള്‍, ഡോ നരേന്ദ്രന്‍, സി രവീന്ദ്രന്‍, പി ചന്ദ്രന്‍, എം പ്രഭാകരന്‍, എ അഷറഫ്, സി പി ദിനേശന്‍, ഡോ. സൈനുല്‍ ആബിദ്, എം സുബൈര്‍, ചന്ദ്രമോഹന്‍, പി എം സുഗുണന്‍, പി പ്രശാന്ത്, നാരായണന്‍, പ്രമോദ് കുമാര്‍, ടി മന്‍സൂര്‍, എം എന്‍ നവീന്ദ്രന്‍, പി കെ രഞ്ജിത്ത് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. ഇതോടൊപ്പം സബ് കമ്മിറ്റികളും രൂപീകരിച്ചു.
കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചിറക്കല്‍ വലിയ രാജ രാമവര്‍മ്മ, മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി ( ചിറക്കല്‍ ), കെ അജീഷ് (അഴീക്കോട് ), കെ രമേശന്‍ (നാറാത്ത്), എ വി സുശീല(പാപ്പിനിശ്ശേരി), റബ്‌കോ വൈസ് ചെയര്‍മാന്‍ ഹരികൃഷ്ണന്‍ മാസ്റ്റര്‍, ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജ്, ഹാഷിം കാട്ടാമ്പള്ളി, ശൗര്യചക്ര മനീഷ്, നോഡല്‍ ഓഫീസര്‍ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂർ മണ്ഡലം നവകേരള സദസ്സ് നവംബർ 21ന് 
 
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് കണ്ണൂർ മണ്ഡലത്തിൽ നവംബർ 21 ന് നടക്കും.സംഘാടക സമിതി രൂപീകരണം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ വി ശിവദാസൻ എം പി ഉദ്‌ഘാടനം ചെയ്തു.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ചെയർമാനായും എ ഡി എം കെ കെ ദിവകാരൻ ജനറൽ കൺവീനറായുമുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
വൈസ് ചെയർപേഴ്സൺമാർ:കെ എം സപ്ന, രാഗേഷ് മന്ദമ്പേത്ത്, പി സി അശോകൻ,കെ പി പ്രശാന്ത്,സി വി രവീന്ദ്രനാഥ്‌,കെ പി സഹദേവൻ,കെ പി ദിലീപ്,നാരായണൻ കുട്ടി, ഫാദർ ക്ലാരന്റ് പാലിയത്ത്,പ്രൊഫ ജോസഫ് തോമസ്, പ്രൊഫ, ജോബി കെ ജോസ്(കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ),ഇ പി ലത(മുൻ കണ്ണൂർ കോർപറേഷൻ മേയർ ),പി കെ രമേഷ് കുമാർ മുഖ്യസംഘാടക സമിതിക്കു പുറമേ 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.യോഗത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.കളക്ടർ എസ് ചന്ദ്രശേഖരൻ,കണ്ണൂർ രൂപത പ്രതിനിധി ഫാദർ മാർട്ടിൻ,വിവിധ ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. പരിപാടി വിജയിപ്പിക്കുന്നതിനായി സോണൽ മീറ്റിങ്ങുകൾ ഒക്ടോബർ 13,14,15തീയതികളിൽ നടക്കും.
error: Content is protected !!