കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് പ്രിൻസിപ്പാൾസ് ഓഫ് അഫിലിയേറ്റഡ് കോളേജസ്  മണ്ഡലത്തിൽ നിന്ന് ഡോ. സി ബാബുരാജ് (പ്രിൻസിപ്പാൾ, ഗവ: ബ്രെണ്ണൻ കോളേജ്, തലശ്ശേരി) നിയമസഭ അംഗങ്ങളുടെ മണ്ഡലത്തിൽ നിന്ന് ഒ ആർ കേളു എം എൽ എ (മാനന്തവാടി), സി എച്  കുഞ്ഞമ്പു എം എൽ എ (ഉദുമ), ടി ഐ മധുസൂദനൻ എം എൽ എ (പയ്യന്നൂർ), കെ കെ  ശൈലജ ടീച്ചർ എം എൽ എ (മട്ടന്നൂർ) ലോക്കൽ ബോഡീസ് മണ്ഡലത്തിൽ നിന്ന് പി പി ദിവ്യ (പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്), സിജി മാത്യു (പ്രസിഡന്റ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്), കെ ശ്രീലത (ചെയർപേഴ്സൺ, ഇരിട്ടി മുനിസിപ്പാലിറ്റി) മാനേജർസ് ഓഫ് പ്രൈവറ്റ്  കോളേജസ് മണ്ഡലത്തിൽ നിന്ന് എം പി എ റഹീം (നെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമാനിറ്റീസ് ആൻഡ് ബേസിക് സയൻസസ്, കരിവെള്ളൂർ) രജിസ്റ്റേർഡ് ട്രേഡ് യൂണിയൻ മണ്ഡലത്തിൽ നിന്ന് കാരായി രാജൻ സി (പ്രസിഡന്റ്, മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ), രാജൻ കെ പി (പ്രസിഡന്റ്, പാപ്പിനിശ്ശേരി ഏരിയ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ) സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിന്ന് ഡോ. സുധ അഴീക്കോടൻ (മെമ്പർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പ്രായോഗിക പരീക്ഷകൾ 

നാലാം സെമസ്റ്റർ ബി കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 30, 31 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും  മൂന്നാം സെമസ്റ്റർ എം ബി എ, ഒക്ടോബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം

14.12.2023 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)  നവംബർ 2023 പരീക്ഷകൾക്ക് 26.10.2023 മുതൽ 30.10.2023 വരെ പിഴയില്ലാതെയും 31.10.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

കണ്ണൂർ സർവകലാശാലയുടെ, യഥാക്രമം 16.10.2023, 17.10.2023 തീയതികളിൽ ആരംഭിക്കുന്ന  നാലാം സെമസ്റ്റർ (ഏപ്രിൽ 2023 ) അഞ്ചാം സെമസ്റ്റർ (നവംബർ 2022 ) ബി ടെക് ഡിഗ്രി  (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത പരീക്ഷകൾ കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ വെച്ച് നടത്തുന്നതായിരിക്കും.

error: Content is protected !!