പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐഎസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ഡൽഹിയിൽ ഐ എസ് ഭീകരൻ പിടിയിൽ. ഷാഫി ഉസാമയാണ് ഡൽഹി സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാം. കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലാകുന്നത്.

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഐഎസ് ഭീകരനാണ് ഇയാൾ. ഭീകരവിരുദ്ധ ഏജൻസിയുടെ വൻ പരിശോധനയ്ക്കിടെയാണ് ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.

ഷാനവാസ് ഐഎസ്ഐഎസ് പൂനെ കേസിൽ പ്രതിയാണ്. തുടർന്ന് ഡൽഹിയിലേക്ക് രക്ഷപ്പെട്ട ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഡൽഹി സ്വദേശിയാണ് ഷാനവാസ് എന്നാണ് വിവരം. നേരത്തെ പൂനെയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. പിടിയിലായ ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നാണ് റിപ്പോർട്ട്.

You may have missed

error: Content is protected !!