ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാർ

ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിൽ ഇന്ത്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കും. വരുന്ന ഏതാനും മാസങ്ങളിൽ രണ്ട് ടെസ്റ്റ് അടക്കം 11 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ട് ടീം മൂന്ന് ടി-20കളും ഒരു ടെസ്റ്റും കളിക്കുമ്പോൾ ഓസ്ട്രേലിയ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-20കളും കളിക്കും. മുംബൈയിലാവും മത്സരങ്ങൾ.

error: Content is protected !!