തിരഞ്ഞെടുപ്പിന് ഒരുങ്ങി ‘ഇന്‍ഡ്യ’; മുന്നണിയെ നയിക്കാന്‍ 14 അംഗ സമിതി

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് പ്രതിപക്ഷ മഹാസഖ്യം ‘ഇന്‍ഡ്യ’. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അഞ്ച് സമിതികള്‍ക്ക് ഇന്‍ഡ്യ സഖ്യം രൂപം കൊടുത്തു. 14 അംഗങ്ങളുള്ള കോർഡിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ സ്ട്രാറ്റജി കമ്മിറ്റിക്കും 19 ആംഗങ്ങളുള്ള ക്യാമ്പെയ്ന്‍ കമ്മിറ്റിക്കും 12 ആംഗങ്ങളുള്ള സോഷ്യല്‍ മീഡിയ കമ്മിറ്റിക്കും 19 ആംഗങ്ങളുള്ള മീഡിയ കമ്മിറ്റിക്കും 11 അംഗങ്ങളുള്ള റിസേർച്ച് കമ്മിറ്റിക്കും ഇന്‍ഡ്യാ സഖ്യം രൂപം കൊടുത്തു.

01. കോർഡിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ സ്ട്രാറ്റജി കമ്മിറ്റി

കെ സി വേണുഗോപാൽ (ഐഎൻസി), ശരദ് പവാർ (എൻസിപി), ടി ആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (ടിഎംസി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡിയു), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (എൻസി), മെഹബൂബ മുഫ്തി (പിഡിപി), എന്നീ പതിമൂന്ന് പേരാണ് നിലവില്‍ ഏകോപന കമ്മിറ്റിയിലുള്ളത് സിപിഐഎം- ല്‍ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് നല്‍കും.

02. ക്യാമ്പെയ്ന്‍ കമ്മിറ്റി

ഗുർദീപ് സിംഗ് സപ്പൽ (ഐഎൻസി), സഞ്ജയ് ഝാ (ജെ ഡി യു), അനിൽ ദേശായി (ശിവസേന), സഞ്ജയ് യാദവ് (ആർ ജെ ഡി), പി സി ചാക്കോ (എൻ സി പി), ചമ്പൈ സോറൻ (ജെ എം എം), കിരൺമോയ് നന്ദ (എസ്പി), സഞ്ജയ് സിംഗ് (എഎപി), അരുൺകുമാർ (സിപിഐ), ബിനോയ് വിശ്വം (സിപിഐ), റിട്ട. ജസ്റ്റിസ് ഹസ്‌നൈൻ മസൂദി (എൻസി), ഷാഹിദ് സിദ്ദിഖി (ആർഎൽഡി), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), ജി. ദേവരാജൻ (എഐഎഫ്ബി), രവി റായ് (സിപിഐഎംഎൽ), തിരുമാവളവൻ (വി സി കെ), കെഎം ഖാദർ മൊയ്തീൻ (ഐയുഎംഎൽ), ജോസ് കെ മാണി (കെസിഎം) എന്നിവരാണ് ക്യാമ്പെയ്ന്‍ കമ്മിറ്റിയില്‍ ഉള്ളത്. ടിഎംസിയില്‍ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് നൽകും.

03. സോഷ്യല്‍ മീഡിയ കമ്മിറ്റി

സുപ്രിയ ശ്രീനേറ്റ (ഐഎൻസി), സുമിത് ശർമ്മ (ആർജെഡി), ആശിഷ് യാദവ് (എസ്പി), രാജീവ് നിഗം (എസ്പി), രാഘവ് ഛദ്ദ (എഎപി), അവിന്ദനി (ജെഎംഎം), ഇൽതിജ മെഹബൂബ (പിഡിപി), പ്രഞ്ജൽ (സിപിഐഎം), ഭാൽചന്ദ്രൻ കാങ്കോ (സിപിഐ), ഇഫ്ര ജാ (എൻസി), വി അരുൺകുമാർ (സിപിഐ എംഎൽ), എന്നിവരാണ് സോഷ്യല്‍ മീഡിയ കമ്മിറ്റിയില്‍ ഉള്ളത്. ടിഎംസിയില്‍ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് നൽകും.

04. മീഡിയ കമ്മിറ്റി

ജയറാം രമേശ് (ഐഎൻസി), മനോജ് ഝാ (ആർജെഡി), അരവിന്ദ് സാവന്ത് (എസ്എസ്), ജിതേന്ദ്ര അഹ്വാദ് (എൻസിപി), രാഘവ് ചദ്ദ (എഎപി), രാജീവ് രഞ്ജൻ (ജെഡിയു) പ്രഞ്ജൽ (സിപിഎം), ആശിഷ് യാദവ് (എസ്പി), സുപ്രിയോ ഭട്ടാചാര്യ (ജെഎംഎം), അലോക് കുമാർ (ജെഎംഎം), മനീഷ് കുമാർ (ജെഡിയു), രാജീവ് നിഗം (എസ്പി), ഡോ. ഭാൽചന്ദ്രൻ കാങ്കോ (സിപിഐ), തൻവീർ സാദിഖ് (എൻസി) പ്രശാന്ത് കണ്ണോജിയ നരേൻ ചാറ്റർജി (എഐഎഫ്ബി), സുചേതാ ദേ (സിപിഐ എംഎൽ), മോഹിത് ഭാൻ (പിഡിപി) എന്നിവരാണ് മീഡിയ കമ്മിറ്റിയില്‍ ഉള്ളത്. ടിഎംസിയില്‍ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് നൽകും.

05. റിസേർച്ച് കമ്മിറ്റി

അമിതാഭ് ദുബെ (ഐഎന്‍സി), പ്രൊഫ. സുബോധ് മേത്ത (ആർജെഡി), പ്രിയങ്ക ചതുർവേദി (എസ്എസ്), വന്ദന ചവാൻ (എൻസിപി), കെ സി ത്യാഗി (ജെഡിയു), സുദിവ്യ കുമാർ സോനു (ജെഎംഎം), ജാസ്മിൻ ഷാ (എഎപി), അലോക് രഞ്ജൻ (എസ്പി), ഇമ്രാൻ നബി ദാർ (എൻസി), അഡ്വ. ആദിത്യ (പിഡിപി) എന്നിവരാണ് റിസേർച്ച് കമ്മിറ്റിയില്‍ ഉള്ളത്. ടിഎംസിയില്‍ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് നൽകും.

ഇന്‍ഡ്യ സഖ്യത്തിന്‍റെ അടുത്ത യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് സുപ്രിയ സുലേ അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. ‘ഇന്‍ഡ്യ’യുടെ സമ്മേളനത്തിൽ വിവിധ പാർട്ടികളുടെ നേതാക്കൾ സംസാരിച്ചു. ഇൻഡ്യ മുന്നണി മുന്നോട്ട് പോകുന്നതോടെ ശത്രുക്കൾ ഭയക്കുന്നു എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിച്ചത്. കേവലം 28 പാർട്ടികളുടെ മുന്നണി മാത്രമല്ല ഇൻഡ്യ, 140 കോടി ജനങ്ങളുടെയുമാണ് എന്ന് അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് മോദിയുടേത്. ഈ സർക്കാരിന്റെ പതനം ഉടനുണ്ടാകും. ഇൻഡ്യ യോ​ഗത്തിന് എത്തിയ ആരും പദവിക്ക് വേണ്ടി വന്നതല്ലെന്നും ഇന്ത്യയെ രക്ഷിക്കാൻ വന്നതാണെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

മോദി 15 ലക്ഷം തരുമെന്ന് പറഞ്ഞപ്പോൾ താനും ഒരു ബാങ്ക് അക്കൗണ്ട് എടുത്തിരുന്നു എന്നാൽ ഒന്നും കിട്ടിയില്ല എന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ലാലു പ്രസാദ് യാദവ് ഓർമിച്ചു. രാഹുൽ ഗാന്ധിയെ ശക്തിപ്പെടുത്താൻ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഇന്ത്യ മുന്നണി രാജ്യത്തെ രക്ഷിച്ചാൽ മാധ്യമങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ലാലു പ്രസാദ് എനിക്ക് ലാൽ സലാമും ഞാൻ അദ്ദേഹത്തോട് ജയ് ഹിന്ദും പറയുന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനുള്ള വലിപ്പം ‘ഇന്‍ഡ്യ’ മുന്നണിക്കുണ്ട് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. തങ്ങള്‍ വ്യക്തമായ വികസന പാത മുന്നോട്ടുവെക്കും. രാജ്യത്തെ പാവങ്ങളുടെ ക്ഷേമം അതിലുണ്ടാവും. ഈ വേദി ഇന്ത്യന്‍ ജനതയുടെ 60%ത്തെ പ്രതിനീധികരിക്കുന്നു. ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ചാല്‍ ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കല്‍ എളുപ്പമാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!