വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓർമ്മമരം ക്യാമ്പയിൻ 19 മുതൽ

മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ഓർമ്മ മരം ക്യാമ്പയിൻ ആഗസ്റ്റ് 19ന് തുടങ്ങും. രാവിലെ 10 മണിക്ക് കലക്ടറ്റേറ്റ് പരിസരത്ത് ഓർമ്മ മരം നട്ട്് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. സ്ഥാപകദിനം, ജന്മദിനം, ഓർമ്മ ദിനം, വിവാഹ വാർഷികം, വിവാഹദിനം തുടങ്ങിയ ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ തൈകൾ നട്ടുപിടിപ്പിച്ച്  വൃക്ഷവത്കരണം പ്രോൽസാഹിപ്പിക്കും. ആന്തൂർ നഗരസഭ, പെരളശ്ശേരി, വേങ്ങാട്, നാറാത്ത് ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മുഴുവൻ വാർഡുകളിലും തൈകൾ നടും. ഇരിട്ടി നഗരസഭ, മുഴക്കുന്ന്, കേളകം, ചപ്പാരപ്പടവ്, കണ്ണപുരം, ഏഴോം, കണിച്ചാർ, അഴീക്കോട്, ചിറക്കൽ, കൂടാളി, കീഴല്ലൂർ, മലപ്പട്ടം, പടിയൂർ-കല്യാട്, ചെറുകുന്ന്, കതിരൂർ, പന്ന്യന്നൂർ, മൊകേരി, ചൊക്ലി, എരഞ്ഞോളി, പിണറായി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലായി 150 മരങ്ങളാണ് നടുക.

ബോണസ് തർക്കം ഒത്തുതീർന്നു

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സെക്യുരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2022-23 വർഷത്തെ ബോണസ് തർക്കം ജില്ലാ ലേബർ ഓഫീസർ എം മനോജിന്റെ സാന്നിധ്യത്തിൽ നടന്ന തൊഴിലാളി-തൊഴിലുടമകളുടെ യോഗത്തിൽ ഒത്തുതീർന്നു. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് 7,000 രൂപ ബോണസായി നൽകാൻ തീരുമാനമായി. യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ടി എം രവീന്ദ്രൻ നമ്പ്യാർ, എം നരേന്ദ്രൻ, യൂണിയനെ പ്രതിനിധീകരിച്ച് കെ മോഹനൻ, കെ പി രാജൻ എന്നിവർ പങ്കെടുത്തു.

മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാൻ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

സീറ്റൊഴിവ്

തലശ്ശേരി ഗവ. കോളേജിൽ ബി എ ഹിസ്റ്ററി, ബികോം, ബി സി എ കോഴ്‌സുകളിൽ എസ് സി, എസ് ടി, പി ഡബ്ല്യു ഡി വിഭാഗങ്ങളിൽ സീറ്റൊഴിവ്. ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.  ഫോൺ: 0490 2966800, 9188900210.

സംരംഭക ബോധവത്കരണ ശിൽപ്പശാല

ജില്ലാ വ്യവസായ കേന്ദ്രത്തും കണിച്ചാർ ഗ്രാമപഞ്ചായത്തും ചേർന്ന് സംരംഭക ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ  പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9567982066.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ട് മണിക്ക് സംരംഭക ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിക്കും. പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് കെ ലത ഉദ്ഘാടനം ചെയ്യും. ഫോൺ: 9526649981.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മുഴക്കുന്ന്് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് രാവിലെ 10.30ന് സംരംഭക ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കും. കാക്കയങ്ങാട് പാർവ്വതി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്യും. ഫോൺ: 8590883480.

കാർഷിക സംരംഭകർക്ക് അഗ്രോ കോൺക്ലേവ്

പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം, കണ്ണൂർ സർവ്വകലാശാല, കിസാൻവാണി, ടെക്‌റ്റേൺ പ്രൈവറ്റ് ലിമിറ്റഡ്, ബിസിനസ് ഇൻക്യുബേഷൻ സെന്റർ എന്നിവ നൂതന കാർഷിക സംരംഭകർക്കായി അഗ്രോ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ പിലിക്കോട് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന കോൺക്ലേവ് കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷൻ മെഗാ അദാലത്ത് 22ന്

കേരള വനിതാ കമ്മിഷൻ മെഗാ അദാലത്ത് ആഗസ്റ്റ് 22ന് രാവിലെ 10 മണി മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.

ഭവന പുനരുദ്ധാരണ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം പട്ടികജാതി പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെയാണ് അനുവദിക്കുക. പ്രായപരിധി 18 നും 55നും  ഇടയിൽ. അഞ്ച് ലക്ഷം രൂപയ്ക്ക് ഏഴ് ശതമാനമാണ് പലിശ. തുക 72 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കിൽ  അതും  സഹിതം) തിരിച്ചടക്കണം. അപേക്ഷ ഫോറത്തിനും  വിശദ  വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി  ബന്ധപ്പെടുക. ഫോൺ: 04972705036,  9400068513.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച് ഡി വി) തസ്തികയിലേക്ക് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് എസ് സി/എസ് ടി ആന്റ് എസ് ടി മാത്രം-482/2021) പി എസ് സി 2022 സെപ്റ്റംബർ അഞ്ചിന് നടത്തിയ ഒ എം ആർ പരീക്ഷയുടെയും 2023 മെയ് 18 മുതൽ 25 വരെ നടത്തിയ പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

പ്രതിഭാ പിന്തുണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച  പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 30 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.  2022, 2023 വർഷങ്ങളിൽ ഏതെങ്കിലും രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരാകണം. അപേക്ഷയോടൊപ്പം ഏത് മേഖലയിലാണ് പ്രതിഭ തെളിയിച്ചതെന്നതിന്റെ സർട്ടിഫിക്കറ്റ്, ജാതി, വരുമാനം (വരുമാന പരിധി മൂന്ന് ലക്ഷംരൂപ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉൾക്കൊള്ളിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 23. ഫോൺ: 0497 2700596.

മാടായി ഐ ടി ഐയിൽ സീറ്റൊഴിവ്

മാടായി ഐ ടി ഐയിൽ പ്ലംബർ, പെയിന്റർ ജനറൽ എന്നീ ട്രേഡുകളിൽ എസ് സി/ എസ് ടി കുട്ടികൾക്കായി ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ടെത്തി പ്രവേശനം നേടാം.  താമസവും ഭക്ഷണവും സൗജന്യമാണ്. പോഷകാഹാരം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, പ്രതിമാസ സ്റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ് എന്നിവ പഠനകാലത്ത് ലഭിക്കും. ഫോൺ: 0497 2877300, 7907767515.

എൽ ബി എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കാനാണ് ഫ്രാഞ്ചൈസികൾ തുടങ്ങുന്നത്്.  തൊഴിൽ നൈപുണി വളർത്തിയെടുക്കുന്നതിന് പ്രാപ്തമായ, നൂതന സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രാമുഖ്യം.  ഐ ടി,  ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in  സന്ദർശിക്കുക. നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21.  ഫോൺ: 0471 2560333, 6238553571.  ഇ മെയിൽ: lbsskillcentre@gmail.com.

ഭൂരഹിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

തലശ്ശേരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗക്കാരിൽ ഭൂരഹിതരായവർ ഉണ്ടെങ്കിൽ ഭൂമി അനുവദിച്ചു കിട്ടുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

എംപ്ലോയബിലിറ്റി സെന്റർ 

രജിസ്‌ട്രേഷൻ ക്യാമ്പ് 19ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 19ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്കായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുന്നു.
രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്‌സ് ഐഡി/ പാസ്‌പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം. പ്രായപരിധി: 50  വയസിൽ കുറവ്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ.  ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497  2707610, 6282942066.

അക്കൗണ്ടിങ് കോഴ്സുകൾ

കെൽട്രോൺ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്/ ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താൽപര്യമുള്ളവർ അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9072592412, 9072592416.

ഡോക്ടർ നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു. പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0490 2330522.

error: Content is protected !!