പുതുപ്പള്ളിയിൽ ലിജിൻ ലാൽ എന്‍ഡിഎ സ്ഥാനാര്‍ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി ജി.ലിജിന്‍ലാല്‍.ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് ലിജിന്‍. മരങ്ങാട്ടുപിളളി സ്വദേശിയാണ്. നിലവില്‍ കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ ലാല്‍. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. 2019ല്‍ എന്‍.ഹരി ആയിരുന്നു പുതുപ്പള്ളി സ്ഥാനാര്‍ഥി. അന്ന് 11,694 വോട്ടുകളാണ് ഹരി നേടിയത്. ഇത്തവണയും ഹരി എന്‍ഡിഎ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയെങ്കിലും അദ്ദേഹം മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം.
പുതുപ്പള്ളിയിൽ യുഡിഎഫും എല്‍ഡിഎഫും നേരത്തെതന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജെയ്ക്. സി. തോമസുമാണ് മത്സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.