ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കും; ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണക്കാലത്ത് ചെലവ് മൂലമാണ് 5 ലക്ഷത്തിന് മുകളില്‍ ബില്ല് മാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നത് ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കും. കേരളത്തില്‍ മുഴുവന്‍ കടം കയറിയെന്ന പ്രതിപക്ഷ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു.

ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു പ്രതിസന്ധിയും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കേന്ദ്രം നികുതിവെട്ടി കുറച്ചത് കേരളത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്രം കാണിക്കുന്നത് നീതിരഹിതമായ സമീപനം എന്നും മന്ത്രി പറഞ്ഞു. ഓണത്തിനുശേഷം സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെങ്കിലും അത് ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്തിന് നികുതി വിഹിതം അര്ഹമായതൊക്കെ നല്‍കിയിട്ടുണ്ട് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രം തീരുമാനിക്കുന്നതല്ല, ധനകാര്യ കമ്മീഷന്‍ ആണ് നികുതി വിഹിതം എന്നും മുരളീധരന്‍.

You may have missed

error: Content is protected !!