കണ്ണൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന;പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കണ്ണൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ചിക്കൻ, മത്സ്യം ,പൊറോട്ട ,ചപ്പാത്തി ,ന്യൂഡിൽസ് ഐറ്റംസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പിടികൂടി .

കൊയിലി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടൽ ഹോട്ട് സ്പോട്ട് ,താവക്കര റോഡിലുള്ള ഹോട്ടൽ ഫുഡ് ബെ ,എസ്.എൻ പാർക്ക് റോഡിലുള്ള കഫേ മെയ് സൂൺ ,ബിനാലെ ഇന്റർനാഷണൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ക്ലീൻ സിറ്റി മാനേജർ പി .പി ബൈജു ,എച്ച്ഐ മാരായ സന്തോഷ് കുമാർ, സി.ഹംസ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

error: Content is protected !!