ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂരിൽ;ഉദ്ഘാടനം നാളെ

ഗോപു നന്ദിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കര സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങും. ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 10.35ന് കണ്ണൂർ മേയർ അഡ്വ:ടി.ഒ, മോഹനൻ നിർവഹിക്കും. ആദ്യ വിൽപ്പനഡെപ്യൂട്ടി മേയർകെ.ഷബീന ടീച്ചർ നിർവഹിക്കും.സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപുനന്തിലത്ത് ,ഷൈനി ഗോപു നന്തിലത്ത് , ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഗൃഹോപകരണങ്ങൾ 70% വരെ ഡിസ്കൗണ്ട് ജി-മാർട്ട് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഓണം സ്പെഷ്യൽ ഗോൾഡ് ഗാല ഓഫറിലൂടെ കോടികളുടെ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട് .ഓഫർ കാലയളവിൽ ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ഒരു കിലോ സ്വർണം( ഒരു പവൻ വീതം 125 പേർക്ക് )അഞ്ച് മാരുതി ഇഗ്നിസ് കാറുകൾ (അഞ്ചുപേർക്ക്) ബംബർ സമ്മാനമായി ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, തുടങ്ങിയ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ആണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് .ഇലക്ട്രോണിക്സ് ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതാണ് നന്തിലത്ത് ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപുനന്തിലത്ത് പറഞ്ഞു.

error: Content is protected !!